അക്കൗണ്ടും ഡാറ്റയും ഇല്ലാതാക്കൽ

myStaze അക്കൗണ്ടും അതിനോടു ചേർന്ന വ്യക്തിവിവരങ്ങളും എങ്ങനെ ഇല്ലാതാക്കാം എന്ന് ഈ പേജിൽ പറയുന്നു. ബ്രൗസറിലായാലും ആപ്പിലായാലും ഇല്ലാതാക്കാൻ പണം വേണ്ട.

ഇവിടെ വച്ചുതന്നെ ഇല്ലാതാക്കാം

സൈൻ ഇൻ ചെയ്ത് താഴെ സ്ഥിരീകരിക്കുക. ഇല്ലാതാക്കൽ അപ്പോൾത്തന്നെ നടക്കും.

സൈൻ ഇൻ ചെയ്യാതെ

myStaze ൽ ഉപയോഗിക്കുന്ന വിലാസത്തിൽ നിന്ന് "Data Deletion Request" എന്ന വിഷയത്തിൽ ഞങ്ങൾക്ക് ഇമെയിൽ അയയ്ക്കുക. 30 ദിവസത്തിനകം ഇല്ലാതാക്കും.

hello@mystaze.com

എന്ത് പോകും, എന്ത് ബാക്കിയാകും

നിങ്ങളുടെ ലോഗിൻ, ഇമെയിൽ വിലാസം, വാങ്ങിയ ടിക്കറ്റുകളുമായുള്ള ബന്ധം, ചാറ്റ് സന്ദേശങ്ങൾ എന്നിവ ഞങ്ങൾ ഇല്ലാതാക്കും.

വാങ്ങലിന്റെ രേഖകൾ അക്കൗണ്ടിംഗ് നിയമം പറയുന്ന കാലത്തോളം, കൂടിയാൽ ആറു വർഷം സൂക്ഷിക്കും. അവ ഒരു അക്കൗണ്ടുമായും ചേർന്നിരിക്കില്ല.

ഇല്ലാതാക്കൽ അപ്പോൾത്തന്നെ നടക്കും. ബാക്കപ്പിൽ ബാക്കിയുള്ളത് 30 ദിവസത്തിനകം ഇല്ലാതാകും.

myStaze ൽ സ്ട്രീമുകൾ നിങ്ങൾ തന്നെ സംഘടിപ്പിക്കുന്നുണ്ടെങ്കിൽ ഞങ്ങൾക്ക് ഇമെയിൽ അയയ്ക്കൂ. അവസാന പേയ്മെന്റ് തീർപ്പാക്കിയ ശേഷം സംഘാടക അക്കൗണ്ട് അടയ്ക്കും.